OLYMPIC DAY

അന്തർദേശീയ ഒളിമ്പിക് ദിനമായ ജൂൺ 23 ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ സ്പോർട്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ജില്ലാ സ്പോർട്സ് അക്കാദമിയിലെയും ജില്ലാ ആർച്ചറി സ്പോർട്സ് അക്കാദമിയിലെയും സുൽത്താൻ ബത്തേരി സെന്റ് മേരീസ് വോളിബോൾ സ്പോർട്സ് അക്കാദമയിലെയും വിവിധ കായികതാരങ്ങളെയും പങ്കെടുപ്പിച്ചുകൊ് കൽപ്പറ്റ നഗരത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. കൂട്ടയോട്ടം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ. എം. മധു ഫ്ളാഗ് ഓഫ് ചെയ്തു. കൽപ്പറ്റ പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര കൽപ്പറ്റ നഗരത്തെ ആവേശം കൊള്ളിച്ചുകൊ് കൽപ്പറ്റ എസ്.കെ.എം.ജെ ഹയർസെക്കറി സ്കൂൾ ഗ്രൗിൽ സമാപിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ. റഫീഖ് ഒളിംമ്പിക് ദിന സന്ദേശം നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ, സെക്രട്ടറി ശ്രീ. എ.ടി ഷൺമുഖൻ ഭരണസമിതി അംഗങ്ങളായ ശ്രീ. എ.ഡി ജോൺ, ശ്രീമതി കെ.പി വിജയി, ശ്രീ. എൻ.സി സാജിദ്, ശ്രീ. പി.കെ അയൂബ്, ശ്രീ. പി.ടി ചാക്കോ വിവിധ സ്പോർട്സ് അസോസിയേഷൻ സെക്രട്ടറിമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.

