കായിക സംസ്ക്കാരവും വിനോദ സഞ്ചാരമേഖലയിലെ പുത്തന്‍ സാ ധ്യതകളും മുന്‍നിര്‍ത്തി കായിക വികസനത്തിന് ഉണര്‍വ്വ് നല്‍കുന്നതിനുമായി കേരള സംസ്ഥാന സര്‍ക്കാര്‍, കായിക യുവജന കാര്യാലയം, കേരള സം സ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, ടൂറിസം, ഫിഷറീസ് വകു പ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, യുവജന ക്ഷേമ ബോര്‍ഡ്, കായിക സംഘടനകൾ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് ബീച്ച് ഗെയിംസ്. തിരുവനന്തപുരം മുതല്‍ കാസര്‍ക്കോഡ്
വരെയുളള തീര പ്രദേശങ്ങളില്‍ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായി ഫുട്ബോള്‍,
വോളിബോള്‍, കബഡി, വടംവലി എന്നീ കായിക ഇനങ്ങളിലാണ് മത്സരങ്ങള്‍
സംഘടിപ്പിക്കുന്നത്. 18 വയസ്സിന് മുകളില്‍ പ്രായമുളള പുരുഷന്‍മാര്‍ക്കും 16 വയസ്സിന് മുകളില്‍ പ്രായമുളള വനിതകള്‍ക്കുമാണ് പ്രസ്തുത മത്സരങ്ങള്‍ ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചത്.
2019 ഒക്ടോബര്‍ 4 ന് രാവിലെ 11 മണിക്ക് ബഹു.ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ശ്രീ എം മധുവിന്‍റെ അദ്ധ്യക്ഷതയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ചേര്‍ന്ന ജില്ലാ സംഘാടക സമിതി യോഗം ബീച്ച് ഗെയിംസ് 2019 നവംബര്‍ അവസാന വാരം പ്രസ്തുത മത്സരങ്ങള്‍ന സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. യോ ഗത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതി അംഗം ശ്രീ സാജിദ് എന്‍ സി, സെക്രട്ടറി ശ്രീ. എ ടി ഷണ്‍മുഖന്‍, ജില്ലാ വോളിബോള്‍ അസോ സിയേഷന്‍ സെക്രട്ടി ശ്രീ. എം പി ഹരിദാസ്, സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹി ശ്രീ. കെ പി രവീന്ദ്രനാഥന്‍ നായര്‍, ജില്ലാ കബഡി അസോസിയേഷന്‍ സെക്രട്ടറി ശ്രീ. സാലു വടക്കന്‍, ജില്ലാ കബഡി അസോസിയേഷന്‍ ഭാരവാഹി മുഹമ്മദ് ഫസല്‍ ഇ, ജില്ലാ
വടംവലി അസോസിയേഷന്‍ ഭാരവാഹിയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പറുമായ ശ്രീ ഫാറൂക്ക് ഇ കെ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാതല ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നതിനായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതി അംഗം ശ്രീ സാജിദ് എന്‍ സി യെ കണ്‍വീനര്‍ ആയി യോഗം തെരഞ്ഞെടുത്തു. നവംബര്‍ 16,17 തീയ്യതികളില്‍ കമ്പളക്കാ ട് വെച്ച് ഫുട്ബോള്‍ മത്സരങ്ങളും, നവം ബര്‍ 17ന് രാത്രി കോട്ടത്തറ വെച്ച് വോളിബോള്‍ മത്സരങ്ങളും, നവംബര്‍ 23ന് തൊണ്ടർനാട് വെച്ച് ജില്ലാ കബഡി, വടംവലി അസോസിയനുകളുടെ സഹകരണത്തോടെ കബഡി, വടംവലി മത്സരങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു. അതാത് പ്രദേശങ്ങളില്‍ പ്രദേശകിമായി സംഘാടക സമിതി യോഗം ചേരുവാ നും തീരുമാനിച്ചു. വിശദമായ പത്ര വാര്‍ത്തകള്‍ നല്‍കി ഒക്ടോബര്‍ 30 നകം എന്‍ട്രികള്‍ ക്ഷണി ക്കുവാനും തീരുമാനിച്ചു.
എന്‍ട്രികള്‍ ക്ഷണിച്ചുകൊണ്ട് വി ശദമായ പത്രവാര്‍ത്തകള്‍ നല്‍കിയെങ്കിലും ടീമുകളുടെ എന്‍ട്രികള്‍ കുറവായിരുന്നു.ആയത് 2019 നവംബര്‍ 12ന് ജില്ലാസ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതി യോഗം ചര്‍ച്ച ചെയ്യുകയും മത്സരങ്ങളുടെ സമയം പുനക്രമീകരിക്കുകയും നവംബര്‍ 14 ന് ബന്ധപ്പെട്ട അസോസി യേഷന്‍ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കുവാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു . 2019 നവംബര്‍ 14 ന് ചേര്‍ന്ന സംഘാടക സമിതിയോഗം ഡിസം ബര്‍ 14,15 തീയ്യതികളിലായി കമ്പളക്കാട് വെച്ച് ഫുട്ബേള്‍ മത്സരങ്ങളും, 15 ന്
വൈകുന്നേരം തൊണ്ടര്‍നാട് വെച്ച് കബഡി വടംവലി മത്സരങ്ങളും 22ന് രാത്രി കോട്ടത്തറയില്‍ വെച്ച് വോളിബോള്‍ മത്സരങ്ങളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു ഡി സംബര്‍ 13 ന് കമ്പളക്കാട് ടൗണില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. നസീമ കെ ബി ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി അം ഗം ശ്രീ. കെ റഫീഖ,് ജി ല്ലാ സ്പോര്‍ട്സ് പ്രസിഡന്‍റ് ശ്രീ. എം മധു, വൈസ് പ്രസിഡന്‍റ് സലീം കടവന്‍, സെക്രട്ടറി ശ്രീ. എ ടി ഷണ്‍മുഖന്‍, ഭരണസമിതി അംഗങ്ങളായ ശ്രീ. എം സി സാജിദ്,
ശ്രീ. പി കെ അയൂബ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. പി. ഇസ്മായില്‍, യാസ് ക്ലബ് പ്രസിഡന്‍റ് ശ്രീ. പി എ യൂ സഫ്, സെക്രട്ടറി ശ്രീ. ഷൈ ജല്‍, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ടൗണില്‍ നടന്ന ഘോഷയാത്രയില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. 14 ന് ആരം ഭിച്ച ഫുട്ബോള്‍ മത്സരങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 18 ടീമുകള്‍ പങ്കെടുത്തു . ഡിസംബര്‍ 15ന് നടന്ന ഫൈനല്‍ മത്സരത്തില്‍ സി കെ എഫ് സി കമ്പളക്കാട് വിക്ടറി മേപ്പാടിയെ പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി.
ജില്ലാതല ബീച്ച് ഗെ യിംസിന്‍റെ ഔപചാരികമായ ഉദ്ഘാടനം ബഹു. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ശ്രീ. എം മധു അദ്ധ്യ ക്ഷത വഹിച്ചു. കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ശ്രീ. സി എം ശിവരാമന്‍, ശ്രീ. മോ യിന്‍ കടവന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ശ്രീ. സലിം കടവന്‍ ഭരണസമിതി അംഗങ്ങളായ ശ്രീ. എ ഡി ജോണ്‍, ശ്രീ. എന്‍ സി സാജിദ്, ശ്രീ. പി കെ അയൂ ബ്, യാസ് ക്ലബ് പ്രസിഡന്‍റ് ശ്രീ. പി എ യൂസഫ്, തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് അംഗം ശ്രീ. പി ഇസ്മായില്‍ സ്വാഗതവും, യാസ്ക്ലബ് സെക്രട്ടറി ശ്രീ. ഷൈജല്‍ നന്ദി യും പറഞ്ഞു. വിജയികള്‍ക്ക് എം വേലായുധന്‍ മെമ്മോറിയല്‍ ട്രോഫി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ശ്രീ.എം മധു വിതരണം ചെയ്തു.
ഡിസം ബര്‍ 15ന് രാവിലെ 10 മണിക്ക് കോറോം ഇന്‍റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സയന്‍സ് കോളേജില്‍ പ്രത്യേകം സജ്ജമാക്കിയ ഗ്രൗില്‍ വെച്ച് ജില്ലാ വടംവലി അസോ സിയേഷന്‍റെയും, കോറോം ഇന്‍റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സയന്‍സ് കോളേജിന്‍റെയും സഹകരണത്തോടെ വടംവലി മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 8 പുരുഷ ടീമുകളും, 5 വനിതാ ടീമുകളും പങ്കെടുത്തു. പുരുഷ വിഭാഗം വടംവലി മത്സരത്തി ല്‍ തേറ്റമല ക്ലബ് ഒന്നാം സ്ഥാനവും, ജി എച്ച് എസ് എസ് വാളാട് രാം സ്ഥാനവും, വനിത വിഭാഗത്തില്‍ ജി എച്ച് എസ് എസ് വാളാട് ഒന്നാം സ്ഥാനവും, ലെജന്‍റ് ക്ലബ്
തൊര്‍നാട് രാം സ്ഥാനവും കരസ്ഥമാ ക്കി. വിജയികള്‍ക്ക് കോറോം ഇന്‍റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സയന്‍സ് കോ ളേജ് സ്പോണ്‍സര്‍ ചെയ്ത ട്രോഫികള്‍ വിതരണം ചെയ്തു.വടംവലി മത്സരത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം ഇന്‍റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സയന്‍സ് കോളേജ് ഡയറക്ടര്‍ ശ്രീ. ആദില്‍ അത്തീഫ് നിര്‍വ്വഹിച്ചു. തൊര്‍നാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി. മൈമൂനത്ത് കെ എ അദ്ധ്യക്ഷത വഹി ച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ശ്രീ. ഫാറൂഖ് ഇ കെ, ജില്ലാ വടംവലി അസോസിയേഷന്‍ പ്രസിഡന്‍റ് ശ്രീ. സിബി ജോസഫ് സെക്രട്ടറി ശ്രീ. സജി ഒ ജെ, ജില്ലാ കബഡി അസോസിയേഷന്‍ സെക്രട്ടറി ശ്രീ. സാലു വടക്കന്‍ എന്നിവര്‍ സംസാരിച്ചു. ഇന്‍റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സയന്‍സ് കോളേജ് കായിക അദ്ധ്യപകന്‍ ശ്രീ. മുഹമ്മദ് ഫസല്‍ സ്വാഗതവും ജില്ലാ വടംവലി അസോ സിയേഷന്‍ ഭാരവാഹി ശ്രീ. ജയന്‍ കെ കെ നന്ദിയും പറഞ്ഞു.