District Office Inauguration

2012 ല്‍ അന്നത്തെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതിയുടെ അപേക്ഷയുടെ അടി സ്ഥാനത്തില്‍ 25-06-2013 ല്‍ അന്നത്തെ ബഹു . ജില്ലാ കളക്ടര്‍ വയനാട് സിവില്‍ സ്റ്റേഷനി ല്‍ സിബ്ലോക്കിലെ മുകള്‍ നിലയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസ് നിര്‍മ്മിക്കുന്നതിനു അനുമതി നല്‍കി. ഓഫീസ് നിര്‍മ്മിക്കുന്നതിന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും ധനസഹായം ആവശ്യപ്പെട്ടിരുന്നുവെങ്കിലും 2017 ല്‍ മാത്രമാണ് ധനസഹായം അനുവദിച്ചത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സി ല്‍ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിക്കുകയും പ്രസ്തുത തുക കെട്ടിടം നിര്മ്മിക്കുന്നതിനായി പി.ഡബ്ല്യൂ .ഡി  ബില്ഡിംഗ്സ് വിഭാഗം എക്സിക്യൂട്ടീവ് എന്ജിനീയര്ക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. ഒന്നാം ഘട്ടനിര്മ്മാണ പ്രവര്ത്തനങ്ങള് ക്കായി 7,50,957/- രൂപ ചെലവ് വരികയുായി. രണ്ടാം ഘട്ട നിര്മ്മാണ പ്രവര്ത്തികളായ ഗ്രി ല്  നിര്മ്മാണം , കോണ്ഫറന്സ് ഹാളിന്റെ സീലിംഗ് , ഓഫീസ് ടൈലിംഗ് എന്നീ നിര്മ്മാ ണ പ്രവര്ത്തികള്ക്കായി 7,63,000/-രൂ പയുടെ എസ്റ്റിമേറ്റും , വൈദ്യുതീകരണ പ്രവര്ത്തി കള്ക്കായി 2 ലക്ഷം  രൂപയുടെ എസ്റ്റിമേറ്റും ഉള്പ്പെടെ ആകെ 9,63,000 രൂപയുടെ സഹാ യത്തിനും, ഭരണാനുമതിക്കും വേണ്ടി ജില്ലാ സ്പോപോര്ട്സ് കൗണ്സിലിന്റെ അപേക്ഷയു ടെ അടിസ്ഥാനത്തില് കേരള സംസ്ഥാന സ്പോര്ട്സ് കൗണ്സില് 5 ലക്ഷം രൂപ അനുവദി ക്കുകയും, ജില്ലാ സ്പോര്ട്സ് കൗണ്സിലിന്റെ പേരില് വയനാട് ജില്ലാ സഹകരണ ബാങ്കിന്റെ ന്റെ കല്പ്പറ്റ സായാഹ്ന ശാഖയിലുളള എഫ്.ഡി യില് നിന്നും 2ലക്ഷം രൂപയും ഉള്പ്പെടെ 9 ലക്ഷം രൂപ പി .ഡബ്ല്യൂ .ഡിക്ക് കൈമാറുകയും ചെയ്തു .

പുതുതായി നിർമ്മാണം പൂർത്തീകരിച്ച ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിന്റെ ഉദ്ഘാടനം 2020 ഫെബ്രുവരി 22ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്സികുട്ടനും, ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ഭാഗമായ സ്പോർട്സ് ഇൻഫർമേഷൻ സെന്റർ വൈസ് പ്രസിഡന്റ് ശ്രീ. ഒ.കെ വിനീഷും നിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് ജി.വി രാജാ അവാർഡ് ജേതാവായ ശ്രീ. എം.കെ കൃഷ്ണകുമാറിനെ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആദരിച്ചു. കൽപ്പറ്റ നഗരസഭാധ്യക്ഷ ശ്രീമതി സനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് യൂസഫ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ. എം മധു, സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശ്രീ. കെ. റഫീഖ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ, സെക്രട്ടറി ശ്രീ. എ.ടി ഷൺമുഖൻ, കുടുംബശ്രീ. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ശ്രീമതി പി. സാജിത എന്നിവർ സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗങ്ങളായ ശ്രീ. എ.ഡി ജോൺ, ശ്രീ. എൻ.സി സാജിദ്, ശ്രീ. പി കെ അയൂബ്, ശ്രീ. പി.ടി ചാക്കോ, വിവിധ കായിക സംഘടന പ്രതിനിധികൾ, ഭാരവാഹികൾ, കായികതാരങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.