Events

ആവേശമായി വയനാട് മൺസൂൺ മാരത്തോൺ

 

*വി.കെ. സന്ദീപും അഞ്ജു മുരുകനും വിജയികൾ*

 

 

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിച്ച വയനാട് മൺസൂൺ മാരത്തോൺ കായിക പ്രേമികൾക്ക് ആവേശമായി. സ്‌പോർട്‌സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ആദ്യമായി സംഘടിപ്പിച്ച മാരത്തോണിന് മികച്ച പങ്കാളിത്തമാണ് ലഭിച്ചത്. 250 ഓളം കായികതാരങ്ങൾ മാരത്തോണിന്റെ ഭാഗമായി.

ഇന്റർനാഷണൽ മാരത്തോൺ താരമായ എത്യോപ്യൻ സ്വദേശി മിക്യാസ് എമാത്ത ഉൾപ്പെടെ നിരവധി താരങ്ങളാണ് കേരളത്തിന് പുറത്ത് നിന്നും പങ്കാളികളായത്. മാരത്തോൺ പൂർത്തിയാക്കിയ ആലുവ സ്വദേശിനിയായ എട്ട് വയസുക്കാരി ഫാത്തിമ സുമയ്യക്കും 50 വയസ്സ് പ്രായമുള്ള എറണാകുളം സ്വദേശിനി എവ്ലിൻ ജോയും 72 വയസ് പ്രായമുള്ള കോഴിക്കോട് സ്വദേശി പി.കെ. വാസുവും മത്സരത്തിന് ആവേശമായി മാറി.

 

മത്സര വിജയികൾക്കുള്ള സമ്മാന വിതരണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ് നിർവഹിച്ചു. സ്‌പോർട്‌സ് കൗൺസിൽ ജില്ലയിൽ ആദ്യമായി സംഘടിപ്പിച്ച മാരത്തോണിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും വരും വർഷങ്ങളിൽ മാരത്തോൺ കൂടുതൽ വിപുലമായി സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നാരംഭിച്ച മാരത്തോണിൽ ഹാഫ് മാരത്തോൺ, വനിത മാരത്തോൺ, ഫൺ റൺ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ഹാഫ് മാരത്തോൺ ഡി.വൈ.എസ്.പി. പി.സി ചാക്കോയും വനിതാ ഹാഫ് മാരത്തോൺ ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവനും ഫൺ മാരത്തോൺ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. റഫീക്കും ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് കെ.എം. ഫ്രാൻസിസ് അധ്യക്ഷനായ പരിപാടിയിൽ
കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ, ഒളിമ്പ്യൻ മഞ്ജിമ കുര്യാക്കോസ്, എം. മധു, സലീം കടവൻ, കെ.പി വിജയി, ഫുട്‌ബോൾ താരങ്ങളായ അലൻ സജി, അലക്‌സ് സജി, സ്‌പോർട്‌സ് കൗൺസിൽ ഭരണ സമിതി അംഗങ്ങളായ ടി.വി. പീറ്റർ, പി.കെ. അയൂബ്, ടി.കെ. ഹരി, കെ.ആർ. സജീവൻ, ജെറിൽ സെബാസ്റ്റ്യൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

മത്സര വിജയികൾ

ഹാഫ് മാരത്തോൺ

1. വി.കെ. സന്ദീപ് (1.07.37)
2. മിക്യാസ് എമാത്ത (1.08.15)
3. പി. നസീം (1.08.38)
4. കെ. അരുൺ (1.13.06)

വനിത മാരത്തോൺ
1. അഞ്ചു മുരുകൻ (41.51.19)
2. ജി. ജിൻസി (43.52.95)
3. എസ്. ഐശ്വര്യ (45.15.69)
4. എം.ബി. കൃഷ്‌ണേന്ദു (47.06.70)
5. ഫാത്തിമ രഹില (49.38.43)

 

 

‘യാത്രയയപ്പ് നൽകി’

 

 
 ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായി കാലാവധി പൂർത്തിയാക്കി മാതൃവകുപ്പിലേക്ക് തിരികെ പോകുന്ന ശ്രീ ജിജി കെ എ ക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി യാത്രയയപ്പ് നൽകി.
 ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ഉപഹാരം സംസ്ഥാന സ്പോർട്സ് കൗൺസിൽ  അംഗം ശ്രീ. എം മധു നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ശ്രീ കെ എം ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ശ്രീ. പീറ്റർ ടി വി, ശ്രീ പി കെ അയ്യൂബ് ശ്രീ. സജീവൻ കെ ആർ,അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി ശ്രീ. ലൂക്ക ഫ്രാൻസിസ് സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി ശ്രീ. സുബൈർ ഇലകുളം, ബോഡി ബിൽഡിംഗ് അസോസിയേഷൻ സെക്രട്ടറി ശ്രീ രമേശ്, ഖോ -ഖോ അസോസിയേഷൻ സെക്രട്ടറി ശ്രീ. വിനോദ്, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ശ്രീ. എ ഡി ജോൺ  എന്നിവർ സംസാരിച്ചു.
 ജില്ലാ സ് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ശ്രീമതി കെ പി വിജയ് സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് ശ്രീ ടി താലിബ് നന്ദിയും പറഞ്ഞു

 

 

‘ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം

 

 

കായിക മേഖലയില്‍ 5000 കോടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി :  മന്ത്രി വി. അബ്ദുറഹിമാന്‍

സംസ്ഥാനത്ത് കായിക മേഖലയില്‍ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയെന്ന് കായിക വകുപ്പ്  മന്ത്രി വി. അബ്ദുറഹിമാന്‍. കായിക സാക്ഷരത ലക്ഷ്യമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കും. ത്രിതല പഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സജീവമായ കായിക പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയാണ് പദ്ധതി ലക്ഷ്യം. വളര്‍ന്നുവരുന്ന യുവതലമുറയില്‍ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കാന്‍ വ്യത്യസ്തങ്ങളായ കായിക പദ്ധതികള്‍ നടപ്പാക്കാന്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്  രാജ്യത്താദ്യമായി പഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിച്ചത് കേരളമാണ്. സംസ്ഥാനത്തെ 830 പഞ്ചായത്ത്തല സ്‌പോര്‍ട്‌സ് കൗണ്‍സിലുകളാണ് രൂപീകരിച്ചത്.  കായിക മേഖലയുടെ കുതിപ്പിനായി സംസ്ഥാനത്ത് പത്ത് വര്‍ഷത്തിനകം 24 സിന്തറ്റിക് ട്രാക്കുകളാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചത്. നാല് സിന്തറ്റിക്ക് ട്രാക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 32 മുനിസിപ്പല്‍ സ്റ്റേഡിയങ്ങള്‍ പൂര്‍ത്തിയാക്കി. ആറ് മുനിസിപ്പല്‍ സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനത്തിന് തയ്യാറാവുകയാണെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി വിഭാഗക്കാരെ കായിക മേഖലയിലേക്ക് ഉയര്‍ത്തുന്നതിന് ഒറ്റപ്പാലത്ത് സ്റ്റേഡിയം പൂര്‍ത്തിയാവുകയാണ്. കായിക രംഗത്ത് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി, ഉപരിപഠന പ്രവേശനം എന്നിവ വകുപ്പ് സാധ്യമാക്കിയിട്ടുണ്ട്. ജില്ലയില്‍ കളിക്കളം ഇല്ലാത്ത പഞ്ചായത്തുകള്‍ക്ക്  50000 രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ 42 കോടി വിനിയോഗിച്ച് പൂര്‍ത്തിയാക്കിയ  ഇന്റോര്‍ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കാനും 2030- ല്‍ നടക്കുന്ന കോമണ്‍ വെല്‍ത്ത് ഗെയിമില്‍ മത്സരാര്‍ത്ഥികളെ പങ്കെടുക്കുന്നതിന് വിദഗ്ധ പരിശീലനം ജില്ലയില്‍ നിന്നും നല്‍കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മികച്ച കായിക താരങ്ങളും അനുകൂല കാലാവസ്ഥയും ഉള്ള ജില്ലയാണ് വയനാട്. ദേശീയ ക്രിക്കറ്റ് ടീമില്‍ അംഗത്വം നേടിയ മിന്നുമണി, സജന സജീവന്‍ എന്നിവര്‍ ജില്ലയ്ക്ക് അഭിമാനമാണെന്നും ജില്ലയില്‍ നിന്നും മധ്യനിര താരങ്ങളെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍ക്ക് കായിക വകുപ്പ് അനുവദിച്ച സ്‌പോര്‍ട്‌സ് കിറ്റ് മന്ത്രി പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക് കൈമാറി. ഓംകാരനാഥന്‍ സ്റ്റേഡിയത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച രണ്ട് നീന്തല്‍കുളങ്ങള്‍, മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 5000 പേര്‍ക്കിരിക്കാവുന്ന ഗ്യാലറി, ടിക്കറ്റ് കൗണ്ടര്‍, ഗസ്റ്റ് റൂം, മെഡിക്കല്‍ റൂം, കായിക താരങ്ങള്‍ക്കുള്ള മുറി, വി.ഐ.പി ലോഞ്ച്,  ഇലക്ട്രിക്കല്‍ റൂഫ്,  ഫയര്‍ കണ്‍ട്രോള്‍ റൂം, അഡ്മിന്‍ ബ്ലോക്ക് എന്നിവയാണ് ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ പൂര്‍ത്തീകരിച്ചത്.  ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ ടി. സിദ്ദിഖ് അധ്യക്ഷനായി. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി വിശ്വനാഥന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം ഫ്രാന്‍സിസ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എം മധു, മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്‍, നഗരസഭാ കൗണ്‍സിലര്‍ കെ.കെ കുഞ്ഞമ്മദ്, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.


‘സമ്മർ കോച്ചിംഗ്  ക്യാമ്പ് – 2026’

വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കുട്ടികൾക്കായി വിവിധ കായിക ഇനങ്ങളിലെ സമ്മർ കോച്ചിംഗ് ക്യാമ്പിലേക്ക്  രജിസ്ട്രേഷൻ ആരംഭിച്ചു. ഇതോടൊപ്പം നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഗൂഗിൾ ഫോം ഫിൽ ചെയ്യേണ്ടതാണ്. ഓരോ ഇനത്തിലും രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 30 പേർക്കായിരിക്കും അവസരം ഉണ്ടായിരിക്കുക. ഏപ്രിൽ 16 മുതൽ മെയ് 16 വരെയാണ് ക്യാമ്പ് നടക്കുന്നത്. 

LAST DATE : 05-04-2026  5PM. CONTACT FOR MORE DETAILS : 04936 202658, +91 9778471869

രജിസ്ട്രേഷൻ ലിങ്ക് : https://docs.google.com/forms/d/e/1FAIpQLSdtfyCE6fqSXiNmErKYsY5oNf62yALX_-207FxEM266RqimuA/viewform?usp=dialog

കായിക ഇനങ്ങളും, വേദിയും.

1.    എം. കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം, കൽപ്പറ്റ

അത്ലെറ്റിക്സ്, ഫെൻസിങ്, ഫുട്ബോൾ

2.   ആർച്ചറി അക്കാദമി , പുൽപ്പള്ളി

ആർച്ചറി

3.   മാനന്തവാടി

ഫുട്ബോൾ, വോളിബോൾ, ഗുസ്തി, വടംവലി

4.    കോട്ടത്തറ

വോളിബോൾ

5.    സുൽത്താൻ ബത്തേരി

വോളിബോൾ

6.     കേണിച്ചിറ

 ഖൊ ഖൊ

7.    ജി.വി.എച്ച്.എസ്.എസ് കൽപ്പറ്റ

 ഖൊ ഖൊ

8.     ജി.വി.എച്ച്.എസ്.എസ് റിപ്പൺ

ഖൊ ഖൊ

9.     പനമരം

സെപക് താക്രോ

10.   സെൻ്റ്  തോമസ് എച്ച്. എസ് നടവയൽ

ഫുട്ബോൾ

11.  മീനങ്ങാടി

വടംവലി

'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' കായിക താരങ്ങൾക്ക് കിറ്റുകൾ നൽകി


പനമരം: വയനാട് ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്‌സ് കൗൺസിൽ, ജില്ലാ വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക പരിശീലന ക്യാമ്പിലെ കായികതാരങ്ങൾക്കുള്ള സ്പോർട്‌സ് കിറ്റു കൾ വിതരണം ചെയ്‌തു. പനമരം ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ.പി വിജയി വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പനമരം ഗ്രാമപഞ്ചായ ത്ത് വാർഡ് മെമ്പർ ഷാജഹാൻ കോവ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ്: സംഘാടക സമിതി രൂപീകരിച്ചു

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തിയതികളിലായി മുണ്ടേരി ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ചെയര്‍മാനും എം.എല്‍.എമാരായ ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി അരുണ്‍ പ പവിത്രന്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി.വിശ്വനാഥന്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.റഫീഖ് എന്നിവര്‍ വൈസ് ചെയര്‍മാനുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം ഫ്രാന്‍സിസ് വര്‍ക്കിങ് ചെയര്‍മാനാവും. രജിസ്‌ട്രേഷന്‍, സ്വീകരണം, പ്രോഗ്രാം, ഫിനാന്‍സ്, പബ്ലിസിറ്റി, മെഡിക്കല്‍, ടെക്‌നിക്കല്‍, ഗതാഗതം, താമസം, ഭക്ഷണം തുടങ്ങി 10 സബ് കമ്മിറ്റികളും രൂപീകരിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് വിവിധ ജില്ലകളില്‍ നിന്നും 14 പുരുഷ, നാല് വനിതാ ടീമുകളിലായി 500 പോരാണ് പങ്കെടുക്കുന്നത്. കല്‍പ്പറ്റ ജില്ലാ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്ന് മുതല്‍ രാത്രി 10 വരെയാണ് മത്സരങ്ങള്‍ നടക്കുക.

സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം ഫ്രാന്‍സിസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ്, സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെ.എ ജിജി, ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.റഫീഖ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

ലഹരി വിരുദ്ധ സന്ദേശയാത്രക്ക് സ്വീകരണം

സ്പോർട്ട്സാണ് ലഹരി എന്ന മുദ്രവാക്യമുയർത്തി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ്റ് നേതൃത്വ ത്തിൽ കഴിഞ്ഞ ദിവസം കാസർകോട് നിന്നാരംഭിച്ച ലഹരി വിരു ദ്ധ സന്ദേശ യാത്രയാണ് ജില്ലയിലെത്തിയത്ത്. യാത്രയുടെ ഭാഗ മായി രാവിലെ ഏഴ് മണിക്ക് പനമരത്ത് നിന്നാരംഭിച്ച മിനിമാര ത്തോൺ എട്ട് മണിക്ക് മാനന്തവാടി വള്ളിയൂർക്കാവ് ജംഗ്ഷനിൽ സമാപിച്ചു, തുടർന്ന് നടത്തിയ വാക്കത്തോൺ നഗരസഭ ചെയർ പേഴ്സൺ സി കെ രത്നവല്ലി ഫ്ളാഗ് ഓഫ് ചെയ്തു.

വാദ്യമേളങ്ങൾ, കളരി സംഘം, റോളർ സ്കേറ്റിങ്ങ് താരങ്ങൾ, കരാട്ടെ വിദ്യാർഥികൾ, എസ് പി സി എ, സ്‌കൗട്ട്, യുവജന സം ഘടനകൾ, ക്ലബ്ബുകൾ, സാമൂഹിക, സാംസ്ക്കാക്കാരിക രംഗ ത്തെ പ്രമുഖർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പ്രമുഖ കാ യിക താരങ്ങൾ തുടങ്ങി നൂറുകണക്കിന് ആളുകൾ വാക്കത്തോ ണിൽ പങ്കാളികളായി. ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച യോഗ ത്തിൽ സുമ്പ ഡാൻസ്, ലഹരി വിരുദ്ധ സംഗീത നൃത്തശിൽപ്പം എന്നിവയും അരങ്ങേറി. വിജയ ടീച്ചർ ലഹരി വിരുദ്ധ പ്രതിഞ് ജ ച്ചൊല്ലി കൊടുത്തു. കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു‌തു. ബ്ലോക്ക് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അധ്യ ക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്‌മി ആലക്കമിറ്റം, സ് പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എം മധു, യുവജന ക്ഷേമ ബോർഡംഗം കെ റഫീഖ്, പി ടി ബിജു, സുഷാന്ത് മാത്യു, ഷാ ജൻ ജോസ് പ്രസംഗിച്ചു. മാരത്തോണിൽ വിജയികളായവർക്കുള്ള സമ്മാനദാനവും മന്ത്രി നിർവ്വഹിച്ചു. സന്ദേശ യാത്ര 22ന് എ റണാകുളത്ത് സമാപിക്കും.

ജീവനക്കാർക്കുള്ള ജില്ലാതല സിവിൽ സർവീസ് കായികമേള സെപ്റ്റംബർ 11 ,12 തിയ്യതികളിലായി സംഘടിപ്പിക്കുന്നു, സർവ്വീസിൽ പ്രവേശിച്ച് 6 മാസം പൂർത്തിയായ സ്ഥിരം ജീവനക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓഫീസ്  മേലധികാരി സാക്ഷ്യപ്പെടുത്തിയ എൻട്രി ഫോം സെപ്തംബർ 5 നകം ജില്ലാസ്‌പോർട്സ് കൗൺസിൽ ഓഫീസിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04936 202658 .

Download Form

കോമൺവെൽത്ത് വൈറ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ  കുമാരി അഞ്ജന ശ്രീജിത്തിന് ജില്ലാ സ്പോർട്സ് കൗൺസിൽ സ്വീകരണം നൽകി, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ. എം മധു, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ശ്രീ. കെ. റഫീഖ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ, സെക്രട്ടറി ശ്രീ. ഷിനിത്ത് കെ. ഭരണ സമിതി അംഗം പി.കെ. അയൂബ് എന്നിവർ പങ്കെടുത്തു.

സ്പെയിനിൽ വെച്ച് നടക്കുന്ന ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ വാട്ടർ പോളോ ടീമിന്റെ പരിശീലകയായ ശ്രീമതി. ബിജി വർഗീസിനു ജില്ലാ സ്പോർട്സ് കൗൺസിൽ യാത്രയപ്പ് നൽകി. സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് നടന്ന പരുപാടി പ്രസിഡന്റ് ശ്രീ. എം മധു ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സംസ്ഥാന സ്പോർട്സ് കൌൺസിൽ അംഗം ശ്രീ. കെ റഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ സെക്രട്ടറി എ.ടി. ഷണ്മുഖൻ, ഭരണ സമിതി അംഗം ശ്രീമതി. കെ.പി. വിജയി, അംഗം ശ്രീ. സുബൈർ ഇളകുളം, എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗം ശ്രീ. എ ഡി ജോൺ സ്വാഗതവും ഭരണ സമിതി അംഗം ശ്രീ. അയൂബ് പി.കെ. നന്ദിയും പറഞ്ഞു.