ഗ്രാന്‍റ് വിതരണവും , കായിക താരങ്ങളെ ആദരിക്കലും
ജില്ലാ സ്പോര്‍ട്സ് അസോസിയേഷനുകള്‍ക്ക് 2013-14, 2014-15, 2015-16, 2016-17 വര്‍ഷങ്ങളിലെ മുടങ്ങി കിടന്ന ഗ്രാന്‍റ് 2019 ജൂണ്‍ 15 ന് കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ശ്രീ . ഒ.കെ വിനീഷ് വിതരണം ചെയ്തു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍റാന്‍റിംഗ് കമ്മിറ്റി അംഗം ശ്രീ. കെ . റഫീഖ് അക്കാദമിക തലത്തില്‍ മികച്ച വിജയം നേടിയ കായിക താരങ്ങളെ ആദരിച്ചു. ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ശ്രീ. സലിം കടവന്‍, സെക്രട്ടറി ശ്രീ. എ. ടി ഷണ്‍മുഖന്‍, ഭരണസമിതി അംഗങ്ങളായ ശ്രീ . എ.ഡി ജോണ്‍, ശ്രീ . എന്‍. സി, സാ ജിദ്, ശ്രീമതി കെ .പി വി ജയി, ശ്രീ . പി .ടി, ചാ ക്കോ , ശ്രീ . പി .കെ, അയൂബ് എന്നിവര്‍ സംസാരിച്ചു.