SPLASH 2019

SPLASH 2019

ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ടൂറിസം ഓർഗനൈസേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കേരള ടൂറിസം, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ 2019 ാഷ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. 2019 ജൂലൈ 6 7 തീയ്യതികളിൽ വളളിയൂർക്കാവ്, പനമരം, മുട്ടിൽ, എന്നീ കേന്ദ്രങ്ങളിൽ വെച്ച് മഡ് ഫുട്ബോൾ സോണൽ മത്സരങ്ങളും, ജൂലൈ 7 ന് കോട്ടയിൽ വെച്ച് ജില്ലാതല മഡ് വോളിബോൾ മത്സരങ്ങളും, ജൂലൈ 10 ന് കൽപ്പറ്റ പുൽപ്പാറയിൽ വെച്ച് മൗൻ സൈക്ലിംഗ് മത്സരങ്ങളും, 13 ന് കാക്കവയൽ നിന്നും തുടങ്ങി കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കറി സ്കൂൾ ഗ്രൗിൽ അവസാനിക്കുന്ന രീതിയിൽ മാരത്തോൺ മത്സരങ്ങളും, കാക്കവയൽ വെച്ച് ജില്ലാതല മഡ് ഫുട്ബോൾ, മഡ് കബഡി, മഡ് വടംവലി മത്സരങ്ങൾ സംഘടിപ്പിച്ചു. സ്പാഷ് 2019 കായിക മത്സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ 13 ന് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ സി.കെ ശശീന്ദ്രൻ നിർവ്വഹിച്ചു.