
ആഗസ്റ്റ് 29 ദേശീയ കായികദിനം ജില്ലാ സ്പോർട്സ് കൗൺസിൽ സമുചിതമായി ആചരിച്ചു. ദേശീയ കായികദിന ആഘോഷത്തിന്റെ ഭാഗമായി ഹോസ്റ്റൽ കായികതാരങ്ങളുടെ വിവിധ കായിക പരിപാടികൾ സംഘടിപ്പിച്ചു. കായികതാരങ്ങളുടെ കളരിപയറ്റ്, ഫെൻസിംഗ്, പിരമിഡ്, എയറോബിക് ഡാൻസ്, ടാബ്ലോ എന്നിവയുടെ പ്രദർശനം ഉായിരുന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ. എം.മധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ. എ.ടി ഷൺമുഖൻ, ഭരണസമിതി അംഗം ശ്രീ എൻ.സി സാജിദ്, ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ശ്രീമതി. കെ. സ്പോർട്സ് കൗൺസിൽ പരിശീലകരായ ശ്രീ. ടി. താലിബ്, ശ്രീ. ജിജോ നിധി, ശ്രീ. ആർ.ബി രാഹുൽ എന്നിവർ സംസാരിച്ചു.
