Events

മിന്നുമണിക്ക് സ്വീകരണം

സ്റ്റേഡിയം ഉദ്ഘാടനത്തിന് മുന്നോടിയായി നഗരത്തിലെ ആവേശത്തിലാഴ്ത്തി വിളംബരജാഥ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച ജാഥ മുനിസിപ്പൽ ഓഫീസ് പരിസരത്ത് സമാപിച്ചു മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു വിളംബരജാഥ കരാട്ടെ തുടങ്ങിയ ആയോധന കലകളും റോളർ സ്കേറ്റിംഗ് മിഴിവേകി പഴയകാല ഫുട്ബോൾ താരങ്ങൾ മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷൻ അംഗങ്ങൾ ജനപ്രതിനിധികൾ പൾസർ വൺ സിറ്റി സ്പോർട്സ് അക്കാദമിയിലെ കായികതാരങ്ങൾ എന്നിവർ വിളംബര ജാഥയിൽ പങ്കെടുത്തു നഗരസഭാ ചെയർമാൻ കൺവീനർ സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം റഫീഖ് എന്നിവർ നേതൃത്വം നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

ആവേശമായി വിളംബര ജാഥ

സ്റ്റേഡിയം ഉദ്ഘാടനത്തിന് മുന്നോടിയായി നഗരത്തിലെ ആവേശത്തിലാഴ്ത്തി വിളംബരജാഥ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച ജാഥ മുനിസിപ്പൽ ഓഫീസ് പരിസരത്ത് സമാപിച്ചു മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു വിളംബരജാഥ കരാട്ടെ തുടങ്ങിയ ആയോധന കലകളും റോളർ സ്കേറ്റിംഗ് മിഴിവേകി പഴയകാല ഫുട്ബോൾ താരങ്ങൾ മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷൻ അംഗങ്ങൾ ജനപ്രതിനിധികൾ പൾസർ വൺ സിറ്റി സ്പോർട്സ് അക്കാദമിയിലെ കായികതാരങ്ങൾ എന്നിവർ വിളംബര ജാഥയിൽ പങ്കെടുത്തു നഗരസഭാ ചെയർമാൻ കൺവീനർ സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം റഫീഖ് എന്നിവർ നേതൃത്വം നൽകി

എം. കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം

വയനാട് ജില്ലയുടെ ചിരകാലഅഭിലാഷമായിരുന്ന ജില്ലാ സ്റ്റേഡിയം യാഥാർഥ്യമായി. എട്ട് ഏക്കറിലായി 18.67 കോടി രൂപ ചെലവിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം. ദേശീയ നിലവാരത്തിലുള്ള മത്സരങ്ങള്‍ നടത്തുന്നതിന് പര്യാപ്തമായ എട്ടു ലൈനുകളുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്ബോള്‍ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വി.ഐ.പി. ലോഞ്ച്, കളിക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള ഓഫീസ് മുറികള്‍, 9400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെള്ള സംഭരണി, 9500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടുനിലകളില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയടങ്ങിയതാണ് സമുച്ചയം. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

വയനാടിന്റെ അഭിമാന താരങ്ങളായ ഒളിമ്പ്യൻ ഗോപിയും മഞ്ജു കുര്യാക്കോസും കൈമാറിയ ദീപശിഖാ സ്റ്റേഡിയത്തിൽ കൊളുത്തി കായികമന്ത്രി വി അബ്ദുറഹ്മാൻ നാടിനു സമർപ്പിച്ചു. വയനാടിനെ പരിച്ഛേദം സാക്ഷിയായി അഗ്നി ആളിക്കത്തുമ്പോൾ കാതടപ്പിക്കുന്ന വെടിക്കെട്ട് ഉയർന്നുവന്നു.ബലൂണുകൾ ആകാശത്ത് വട്ടമിട്ടു. വാദ്യമേളങ്ങൾ ചാരുതയേകി. കായികതാരങ്ങളും ജനസഞ്ചയവും ആഹ്ളാദത്തിൻ  ട്രാക്കിലായി. നാടൊന്നാകെ സ്റ്റേഡിയം ഹൃദയത്തിൽ ചേർത്തുവച്ചു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ മലനാടിന്റെ കായിക കുതിപ്പിനൊപ്പം ചേർന്നു. ഫുട്ബോൾ താരങ്ങളായ സി കെ വിനീതും, സുശാന്ത് മാത്യുവും സഫ്നാദും റഷീദും പങ്കാളികളായി കായിക സ്വപ്നങ്ങൾ വാനോളം ആക്കി സ്റ്റേഡിയം യാഥാർഥ്യമായപ്പോൾ ജില്ലയുടെ കാര്യം ചരിത്രത്തിൽ പുതിയ യുഗം ആയി ഇനി തങ്ങളുടെ നാളുകൾ ആണെന്ന് ട്രാക്ക് നിറഞ്ഞോടി താരങ്ങൾ സാക്ഷ്യപ്പെടുത്തി ഉത്സവാന്തരീക്ഷത്തിൽ ആയിരുന്നു ഉദ്ഘാടനം വിവിധ കലാകായിക പരിപാടികൾ അരങ്ങേറി ജൂഡോ, കളരിപ്പയറ്റ്, വുഷു, നൃത്തശില്പം, ഗാനമേള തുടങ്ങിയ ആസ്വാദക ഹൃദയം നിറച്ചു ഉച്ച മുതലേ സ്റ്റേഡിയത്തിലേക്ക് ആളുകളെത്തി ഫുട്ബോൾ മത്സരം തുടങ്ങുമ്പോൾ സ്റ്റേഡിയം തിങ്ങിനിറഞ്ഞു വയനാടിനെ കായിക കുതിപ്പിന് സാക്ഷിയാകാൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും താരങ്ങളും ആശംസയർപ്പിച്ചു.

വയനാട് ജില്ല രൂപവത്കരിച്ചശേഷം 1982-ല്‍ ആദ്യത്തെ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ കാലത്തുതന്നെ ഗ്രൗണ്ടിന് സ്ഥലം കണ്ടെത്താനുള്ള പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 1987-ല്‍ അന്നത്തെ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റും പൗരപ്രമുഖനുമായ എം.ജെ. വിജയപത്മന്‍ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വകയായി ഗ്രൗണ്ടിനാവശ്യമായ എട്ടേക്കര്‍ ഭൂമി കല്പറ്റ മരവയലില്‍ വിലയ്ക്കുവാങ്ങി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് സൗജന്യമായി നല്‍കുകയായിരുന്നു. 2016-ലെ സര്‍ക്കാരിന്റെ കാലത്ത് എം.എല്‍.എ. ആയിരുന്ന സി.കെ. ശശീന്ദ്രന്റെയും ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെയും ശ്രമഫലമായാണ് സ്റ്റേഡിയം നിര്‍മാണത്തിനാവശ്യമായ ഫണ്ടനുവദിച്ചത്. എം. മധുവിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കാര്യക്ഷമമായ ഇടപെടലുകളാണ് ദേശീയ നിലവാരമുള്ള സ്റ്റേഡിയം യാഥാര്‍ഥ്യമാക്കിയത്.

ജില്ലാതല സിവില് സര്വ്വീസ് കായിക മേള 2020-21

വയനാട് ജില്ലാ സ്പോര്ട്സ് കൗണ്സിലിന്റെ ആഭിമുഖ്യത്തില് 2021 ഒക്ടോബര് രണ്ടാം വാരം ജില്ലയിലെ വിവിധഭാഗങ്ങളിലായി സിവില് സര്വ്വീസ് കായികമേള നടത്തപ്പെടുന്നു.

കായികതാരങ്ങൾക്ക് കിറ്റ് വിതരണം.

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമിയിലെയും, പുൽപ്പള്ളിയിൽ പ്രവർത്തിക്കുന്ന ജില്ലാ ആർച്ചറി അക്കാദമിയിലേയും, സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് കോളേജ് വോളീബോൾ സ്പോർട്സ് അക്കാദമിയിലെയും, സെന്റ് മേരീസ് കോളേജ് ഹയർസെക്കറി സ്കൂൾ വോളിബോൾ സ്പോർട്സ് അക്കാദമിയിലെയും, കായികതാരങ്ങൾക്കായി കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അനുവദിച്ച സ്പോർട്സ് കിറ്റ് 2019 സെപ്റ്റംബർ 21 ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശ്രീ. കെ. റഫീഖ് വിതരണം ചെയ്തു.

SPLASH 2019

ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ടൂറിസം ഓർഗനൈസേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കേരള ടൂറിസം, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ 2019 ാഷ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. 2019 ജൂലൈ 6 7 തീയ്യതികളിൽ വളളിയൂർക്കാവ്, പനമരം, മുട്ടിൽ, എന്നീ കേന്ദ്രങ്ങളിൽ വെച്ച് മഡ് ഫുട്ബോൾ സോണൽ മത്സരങ്ങളും, ജൂലൈ 7 ന് കോട്ടയിൽ വെച്ച് ജില്ലാതല മഡ് വോളിബോൾ മത്സരങ്ങളും, ജൂലൈ 10 ന് കൽപ്പറ്റ പുൽപ്പാറയിൽ വെച്ച് മൗൻ സൈക്ലിംഗ് മത്സരങ്ങളും, 13 ന് കാക്കവയൽ നിന്നും തുടങ്ങി കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കറി സ്കൂൾ ഗ്രൗിൽ അവസാനിക്കുന്ന രീതിയിൽ മാരത്തോൺ മത്സരങ്ങളും, കാക്കവയൽ വെച്ച് ജില്ലാതല മഡ് ഫുട്ബോൾ, മഡ് കബഡി, മഡ് വടംവലി മത്സരങ്ങൾ സംഘടിപ്പിച്ചു. സ്പാഷ് 2019 കായിക മത്സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ 13 ന് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ സി.കെ ശശീന്ദ്രൻ നിർവ്വഹിച്ചു.

OLYMPIC DAY

അന്തർദേശീയ ഒളിമ്പിക് ദിനമായ ജൂൺ 23 ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ സ്പോർട്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ജില്ലാ സ്പോർട്സ് അക്കാദമിയിലെയും ജില്ലാ ആർച്ചറി സ്പോർട്സ് അക്കാദമിയിലെയും സുൽത്താൻ ബത്തേരി സെന്റ് മേരീസ് വോളിബോൾ സ്പോർട്സ് അക്കാദമയിലെയും വിവിധ കായികതാരങ്ങളെയും പങ്കെടുപ്പിച്ചുകൊ് കൽപ്പറ്റ നഗരത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. കൂട്ടയോട്ടം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ. എം. മധു ഫ്ളാഗ് ഓഫ് ചെയ്തു. കൽപ്പറ്റ പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര കൽപ്പറ്റ  നഗരത്തെ ആവേശം കൊള്ളിച്ചുകൊ് കൽപ്പറ്റ എസ്.കെ.എം.ജെ ഹയർസെക്കറി സ്കൂൾ ഗ്രൗിൽ സമാപിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ. റഫീഖ് ഒളിംമ്പിക് ദിന സന്ദേശം നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ, സെക്രട്ടറി ശ്രീ. എ.ടി ഷൺമുഖൻ ഭരണസമിതി അംഗങ്ങളായ ശ്രീ. എ.ഡി ജോൺ, ശ്രീമതി കെ.പി വിജയി, ശ്രീ. എൻ.സി സാജിദ്, ശ്രീ. പി.കെ അയൂബ്, ശ്രീ. പി.ടി ചാക്കോ വിവിധ സ്പോർട്സ് അസോസിയേഷൻ സെക്രട്ടറിമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.

ആഗസ്റ്റ് 29 ദേശീയ കായികദിനം ജില്ലാ സ്പോർട്സ് കൗൺസിൽ സമുചിതമായി ആചരിച്ചു. ദേശീയ കായികദിന ആഘോഷത്തിന്റെ ഭാഗമായി ഹോസ്റ്റൽ കായികതാരങ്ങളുടെ വിവിധ കായിക പരിപാടികൾ സംഘടിപ്പിച്ചു. കായികതാരങ്ങളുടെ കളരിപയറ്റ്, ഫെൻസിംഗ്, പിരമിഡ്, എയറോബിക് ഡാൻസ്, ടാബ്ലോ എന്നിവയുടെ പ്രദർശനം ഉായിരുന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ. എം.മധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ. എ.ടി ഷൺമുഖൻ, ഭരണസമിതി അംഗം ശ്രീ എൻ.സി സാജിദ്, ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ശ്രീമതി. കെ. സ്പോർട്സ് കൗൺസിൽ പരിശീലകരായ ശ്രീ. ടി. താലിബ്, ശ്രീ. ജിജോ നിധി, ശ്രീ. ആർ.ബി രാഹുൽ എന്നിവർ സംസാരിച്ചു.

2012 ല്‍ അന്നത്തെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതിയുടെ അപേക്ഷയുടെ അടി സ്ഥാനത്തില്‍ 25-06-2013 ല്‍ അന്നത്തെ ബഹു . ജില്ലാ കളക്ടര്‍ വയനാട് സിവില്‍ സ്റ്റേഷനി ല്‍ സിബ്ലോക്കിലെ മുകള്‍ നിലയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസ് നിര്‍മ്മിക്കുന്നതിനു അനുമതി നല്‍കി. ഓഫീസ് നിര്‍മ്മിക്കുന്നതിന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും ധനസഹായം ആവശ്യപ്പെട്ടിരുന്നുവെങ്കിലും 2017 ല്‍ മാത്രമാണ് ധനസഹായം അനുവദിച്ചത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സി ല്‍ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിക്കുകയും പ്രസ്തുത തുക കെട്ടിടം നിര്മ്മിക്കുന്നതിനായി പി.ഡബ്ല്യൂ .ഡി  ബില്ഡിംഗ്സ് വിഭാഗം എക്സിക്യൂട്ടീവ് എന്ജിനീയര്ക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. ഒന്നാം ഘട്ടനിര്മ്മാണ പ്രവര്ത്തനങ്ങള് ക്കായി 7,50,957/- രൂപ ചെലവ് വരികയുായി. രണ്ടാം ഘട്ട നിര്മ്മാണ പ്രവര്ത്തികളായ ഗ്രി ല്  നിര്മ്മാണം , കോണ്ഫറന്സ് ഹാളിന്റെ സീലിംഗ് , ഓഫീസ് ടൈലിംഗ് എന്നീ നിര്മ്മാ ണ പ്രവര്ത്തികള്ക്കായി 7,63,000/-രൂ പയുടെ എസ്റ്റിമേറ്റും , വൈദ്യുതീകരണ പ്രവര്ത്തി കള്ക്കായി 2 ലക്ഷം  രൂപയുടെ എസ്റ്റിമേറ്റും ഉള്പ്പെടെ ആകെ 9,63,000 രൂപയുടെ സഹാ യത്തിനും, ഭരണാനുമതിക്കും വേണ്ടി ജില്ലാ സ്പോപോര്ട്സ് കൗണ്സിലിന്റെ അപേക്ഷയു ടെ അടിസ്ഥാനത്തില് കേരള സംസ്ഥാന സ്പോര്ട്സ് കൗണ്സില് 5 ലക്ഷം രൂപ അനുവദി ക്കുകയും, ജില്ലാ സ്പോര്ട്സ് കൗണ്സിലിന്റെ പേരില് വയനാട് ജില്ലാ സഹകരണ ബാങ്കിന്റെ ന്റെ കല്പ്പറ്റ സായാഹ്ന ശാഖയിലുളള എഫ്.ഡി യില് നിന്നും 2ലക്ഷം രൂപയും ഉള്പ്പെടെ 9 ലക്ഷം രൂപ പി .ഡബ്ല്യൂ .ഡിക്ക് കൈമാറുകയും ചെയ്തു .

പുതുതായി നിർമ്മാണം പൂർത്തീകരിച്ച ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിന്റെ ഉദ്ഘാടനം 2020 ഫെബ്രുവരി 22ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്സികുട്ടനും, ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ഭാഗമായ സ്പോർട്സ് ഇൻഫർമേഷൻ സെന്റർ വൈസ് പ്രസിഡന്റ് ശ്രീ. ഒ.കെ വിനീഷും നിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് ജി.വി രാജാ അവാർഡ് ജേതാവായ ശ്രീ. എം.കെ കൃഷ്ണകുമാറിനെ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആദരിച്ചു. കൽപ്പറ്റ നഗരസഭാധ്യക്ഷ ശ്രീമതി സനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് യൂസഫ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ. എം മധു, സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശ്രീ. കെ. റഫീഖ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ, സെക്രട്ടറി ശ്രീ. എ.ടി ഷൺമുഖൻ, കുടുംബശ്രീ. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ശ്രീമതി പി. സാജിത എന്നിവർ സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗങ്ങളായ ശ്രീ. എ.ഡി ജോൺ, ശ്രീ. എൻ.സി സാജിദ്, ശ്രീ. പി കെ അയൂബ്, ശ്രീ. പി.ടി ചാക്കോ, വിവിധ കായിക സംഘടന പ്രതിനിധികൾ, ഭാരവാഹികൾ, കായികതാരങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കായിക സംസ്ക്കാരവും വിനോദ സഞ്ചാരമേഖലയിലെ പുത്തന്‍ സാ ധ്യതകളും മുന്‍നിര്‍ത്തി കായിക വികസനത്തിന് ഉണര്‍വ്വ് നല്‍കുന്നതിനുമായി കേരള സംസ്ഥാന സര്‍ക്കാര്‍, കായിക യുവജന കാര്യാലയം, കേരള സം സ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, ടൂറിസം, ഫിഷറീസ് വകു പ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, യുവജന ക്ഷേമ ബോര്‍ഡ്, കായിക സംഘടനകൾ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് ബീച്ച് ഗെയിംസ്. തിരുവനന്തപുരം മുതല്‍ കാസര്‍ക്കോഡ്
വരെയുളള തീര പ്രദേശങ്ങളില്‍ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായി ഫുട്ബോള്‍,
വോളിബോള്‍, കബഡി, വടംവലി എന്നീ കായിക ഇനങ്ങളിലാണ് മത്സരങ്ങള്‍
സംഘടിപ്പിക്കുന്നത്. 18 വയസ്സിന് മുകളില്‍ പ്രായമുളള പുരുഷന്‍മാര്‍ക്കും 16 വയസ്സിന് മുകളില്‍ പ്രായമുളള വനിതകള്‍ക്കുമാണ് പ്രസ്തുത മത്സരങ്ങള്‍ ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചത്.

2019 ഒക്ടോബര്‍ 4 ന് രാവിലെ 11 മണിക്ക് ബഹു.ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ശ്രീ എം മധുവിന്‍റെ അദ്ധ്യക്ഷതയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ചേര്‍ന്ന ജില്ലാ സംഘാടക സമിതി യോഗം ബീച്ച് ഗെയിംസ് 2019 നവംബര്‍ അവസാന വാരം പ്രസ്തുത മത്സരങ്ങള്‍ന സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. യോ ഗത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതി അംഗം ശ്രീ സാജിദ് എന്‍ സി, സെക്രട്ടറി ശ്രീ. എ ടി ഷണ്‍മുഖന്‍, ജില്ലാ വോളിബോള്‍ അസോ സിയേഷന്‍ സെക്രട്ടി ശ്രീ. എം പി ഹരിദാസ്, സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹി ശ്രീ. കെ പി രവീന്ദ്രനാഥന്‍ നായര്‍, ജില്ലാ കബഡി അസോസിയേഷന്‍ സെക്രട്ടറി ശ്രീ. സാലു വടക്കന്‍, ജില്ലാ കബഡി അസോസിയേഷന്‍ ഭാരവാഹി മുഹമ്മദ് ഫസല്‍ ഇ, ജില്ലാ
വടംവലി അസോസിയേഷന്‍ ഭാരവാഹിയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പറുമായ ശ്രീ ഫാറൂക്ക് ഇ കെ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാതല ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നതിനായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതി അംഗം ശ്രീ സാജിദ് എന്‍ സി യെ കണ്‍വീനര്‍ ആയി യോഗം തെരഞ്ഞെടുത്തു. നവംബര്‍ 16,17 തീയ്യതികളില്‍ കമ്പളക്കാ ട് വെച്ച് ഫുട്ബോള്‍ മത്സരങ്ങളും, നവം ബര്‍ 17ന് രാത്രി കോട്ടത്തറ വെച്ച് വോളിബോള്‍ മത്സരങ്ങളും, നവംബര്‍ 23ന് തൊണ്ടർനാട് വെച്ച് ജില്ലാ കബഡി, വടംവലി അസോസിയനുകളുടെ സഹകരണത്തോടെ കബഡി, വടംവലി മത്സരങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു. അതാത് പ്രദേശങ്ങളില്‍ പ്രദേശകിമായി സംഘാടക സമിതി യോഗം ചേരുവാ നും തീരുമാനിച്ചു. വിശദമായ പത്ര വാര്‍ത്തകള്‍ നല്‍കി ഒക്ടോബര്‍ 30 നകം എന്‍ട്രികള്‍ ക്ഷണി ക്കുവാനും തീരുമാനിച്ചു.

എന്‍ട്രികള്‍ ക്ഷണിച്ചുകൊണ്ട് വി ശദമായ പത്രവാര്‍ത്തകള്‍ നല്‍കിയെങ്കിലും ടീമുകളുടെ എന്‍ട്രികള്‍ കുറവായിരുന്നു.ആയത് 2019 നവംബര്‍ 12ന് ജില്ലാസ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതി യോഗം ചര്‍ച്ച ചെയ്യുകയും മത്സരങ്ങളുടെ സമയം പുനക്രമീകരിക്കുകയും നവംബര്‍ 14 ന് ബന്ധപ്പെട്ട അസോസി യേഷന്‍ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കുവാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു . 2019 നവംബര്‍ 14 ന് ചേര്‍ന്ന സംഘാടക സമിതിയോഗം ഡിസം ബര്‍ 14,15 തീയ്യതികളിലായി കമ്പളക്കാട് വെച്ച് ഫുട്ബേള്‍ മത്സരങ്ങളും, 15 ന്
വൈകുന്നേരം തൊണ്ടര്‍നാട് വെച്ച് കബഡി വടംവലി മത്സരങ്ങളും 22ന് രാത്രി കോട്ടത്തറയില്‍ വെച്ച് വോളിബോള്‍ മത്സരങ്ങളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു ഡി സംബര്‍ 13 ന് കമ്പളക്കാട് ടൗണില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. നസീമ കെ ബി ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി അം ഗം ശ്രീ. കെ റഫീഖ,് ജി ല്ലാ സ്പോര്‍ട്സ് പ്രസിഡന്‍റ് ശ്രീ. എം മധു, വൈസ് പ്രസിഡന്‍റ്  സലീം കടവന്‍, സെക്രട്ടറി ശ്രീ. എ ടി ഷണ്‍മുഖന്‍, ഭരണസമിതി അംഗങ്ങളായ ശ്രീ. എം സി സാജിദ്,
ശ്രീ. പി കെ അയൂബ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. പി. ഇസ്മായില്‍, യാസ് ക്ലബ് പ്രസിഡന്‍റ് ശ്രീ. പി എ യൂ സഫ്, സെക്രട്ടറി ശ്രീ. ഷൈ ജല്‍, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ടൗണില്‍ നടന്ന ഘോഷയാത്രയില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. 14 ന് ആരം ഭിച്ച ഫുട്ബോള്‍ മത്സരങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 18 ടീമുകള്‍ പങ്കെടുത്തു . ഡിസംബര്‍ 15ന് നടന്ന ഫൈനല്‍ മത്സരത്തില്‍ സി കെ എഫ് സി കമ്പളക്കാട് വിക്ടറി മേപ്പാടിയെ പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി.

ജില്ലാതല ബീച്ച് ഗെ യിംസിന്‍റെ ഔപചാരികമായ ഉദ്ഘാടനം ബഹു. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ശ്രീ. എം മധു അദ്ധ്യ ക്ഷത വഹിച്ചു. കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ശ്രീ. സി എം ശിവരാമന്‍, ശ്രീ. മോ യിന്‍ കടവന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ശ്രീ. സലിം കടവന്‍ ഭരണസമിതി അംഗങ്ങളായ ശ്രീ. എ ഡി ജോണ്‍, ശ്രീ. എന്‍ സി സാജിദ്, ശ്രീ. പി കെ അയൂ ബ്, യാസ് ക്ലബ് പ്രസിഡന്‍റ് ശ്രീ. പി എ യൂസഫ്, തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് അംഗം ശ്രീ. പി ഇസ്മായില്‍ സ്വാഗതവും, യാസ്ക്ലബ് സെക്രട്ടറി ശ്രീ. ഷൈജല്‍ നന്ദി യും പറഞ്ഞു. വിജയികള്‍ക്ക് എം വേലായുധന്‍ മെമ്മോറിയല്‍ ട്രോഫി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ശ്രീ.എം മധു വിതരണം ചെയ്തു.

ഡിസം ബര്‍ 15ന് രാവിലെ 10 മണിക്ക് കോറോം ഇന്‍റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സയന്‍സ് കോളേജില്‍ പ്രത്യേകം സജ്ജമാക്കിയ ഗ്രൗില്‍ വെച്ച് ജില്ലാ വടംവലി അസോ സിയേഷന്‍റെയും, കോറോം ഇന്‍റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സയന്‍സ് കോളേജിന്‍റെയും സഹകരണത്തോടെ വടംവലി മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 8 പുരുഷ ടീമുകളും, 5 വനിതാ ടീമുകളും പങ്കെടുത്തു. പുരുഷ വിഭാഗം വടംവലി മത്സരത്തി ല്‍ തേറ്റമല ക്ലബ് ഒന്നാം സ്ഥാനവും, ജി എച്ച് എസ് എസ് വാളാട് രാം സ്ഥാനവും, വനിത വിഭാഗത്തില്‍ ജി എച്ച് എസ് എസ് വാളാട് ഒന്നാം സ്ഥാനവും, ലെജന്‍റ് ക്ലബ്
തൊര്‍നാട് രാം സ്ഥാനവും കരസ്ഥമാ ക്കി. വിജയികള്‍ക്ക് കോറോം ഇന്‍റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സയന്‍സ് കോ ളേജ് സ്പോണ്‍സര്‍ ചെയ്ത ട്രോഫികള്‍ വിതരണം ചെയ്തു.വടംവലി മത്സരത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം ഇന്‍റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സയന്‍സ് കോളേജ് ഡയറക്ടര്‍ ശ്രീ. ആദില്‍ അത്തീഫ് നിര്‍വ്വഹിച്ചു. തൊര്‍നാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി. മൈമൂനത്ത് കെ എ അദ്ധ്യക്ഷത വഹി ച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ശ്രീ. ഫാറൂഖ് ഇ കെ, ജില്ലാ വടംവലി അസോസിയേഷന്‍ പ്രസിഡന്‍റ് ശ്രീ. സിബി ജോസഫ് സെക്രട്ടറി ശ്രീ. സജി ഒ ജെ, ജില്ലാ കബഡി അസോസിയേഷന്‍ സെക്രട്ടറി ശ്രീ. സാലു വടക്കന്‍ എന്നിവര്‍ സംസാരിച്ചു. ഇന്‍റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സയന്‍സ് കോളേജ് കായിക അദ്ധ്യപകന്‍ ശ്രീ. മുഹമ്മദ് ഫസല്‍ സ്വാഗതവും ജില്ലാ വടംവലി അസോ സിയേഷന്‍ ഭാരവാഹി ശ്രീ. ജയന്‍ കെ കെ നന്ദിയും പറഞ്ഞു.