Galleries

കോമൺവെൽത്ത് വൈറ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ  കുമാരി അഞ്ജന ശ്രീജിത്തിന് ജില്ലാ സ്പോർട്സ് കൗൺസിൽ സ്വീകരണം നൽകി, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ. എം മധു, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ശ്രീ. കെ. റഫീഖ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ, സെക്രട്ടറി ശ്രീ. ഷിനിത്ത് കെ. ഭരണ സമിതി അംഗം പി.കെ. അയൂബ് എന്നിവർ പങ്കെടുത്തു.

സ്പെയിനിൽ വെച്ച് നടക്കുന്ന ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ വാട്ടർ പോളോ ടീമിന്റെ പരിശീലകയായ ശ്രീമതി. ബിജി വർഗീസിനു ജില്ലാ സ്പോർട്സ് കൗൺസിൽ യാത്രയപ്പ് നൽകി. സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് നടന്ന പരുപാടി പ്രസിഡന്റ് ശ്രീ. എം മധു ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സംസ്ഥാന സ്പോർട്സ് കൌൺസിൽ അംഗം ശ്രീ. കെ റഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ സെക്രട്ടറി എ.ടി. ഷണ്മുഖൻ, ഭരണ സമിതി അംഗം ശ്രീമതി. കെ.പി. വിജയി, അംഗം ശ്രീ. സുബൈർ ഇളകുളം, എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗം ശ്രീ. എ ഡി ജോൺ സ്വാഗതവും ഭരണ സമിതി അംഗം ശ്രീ. അയൂബ് പി.കെ. നന്ദിയും പറഞ്ഞു.

ഡെപ്യൂറ്റേഷൻ കാലാവധി പൂർത്തീകരിച്ച്‌ മാതൃവകുപ്പിലേക്ക് തിരികെ പോകുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ശ്രീ എ ടി ഷണ്മുഖന് ജില്ലാ സ്പോർട്സ് കൗൺസിൽ യാത്രയപ്പ് നൽകി. 2023 ജൂലൈ 29 നു ജില്ലാ സ്പോർട്സ് കൌൺസിൽ ഹാളിൽ വെച്ച് നടന്ന പരുപാടി പ്രസിഡന്റ് ശ്രീ. എം മധു ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സംസ്ഥാന സ്പോർട്സ് കൌൺസിൽ അംഗം ശ്രീ. കെ റഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ ഭരണ സമിതി അംഗം ശ്രീമതി. കെ.പി. വിജയി, അംഗം ശ്രീ. സുബൈർ ഇളകുളം, ശ്രീമതി ബിജി വർഗീസ് എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗം ശ്രീ. എ ഡി ജോൺ സ്വാഗതവും ഭരണ സമിതി അംഗം ശ്രീ. അയൂബ് പി.കെ. നന്ദിയും പറഞ്ഞു