ജീവനക്കാർക്കുള്ള ജില്ലാതല സിവിൽ സർവീസ് കായികമേള സെപ്റ്റംബർ 11 ,12 തിയ്യതികളിലായി സംഘടിപ്പിക്കുന്നു, സർവ്വീസിൽ പ്രവേശിച്ച് 6 മാസം പൂർത്തിയായ സ്ഥിരം ജീവനക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓഫീസ്  മേലധികാരി സാക്ഷ്യപ്പെടുത്തിയ എൻട്രി ഫോം സെപ്തംബർ 5 നകം ജില്ലാസ്‌പോർട്സ് കൗൺസിൽ ഓഫീസിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04936 202658 .

Download Form

കോമൺവെൽത്ത് വൈറ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ  കുമാരി അഞ്ജന ശ്രീജിത്തിന് ജില്ലാ സ്പോർട്സ് കൗൺസിൽ സ്വീകരണം നൽകി, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ. എം മധു, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ശ്രീ. കെ. റഫീഖ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ, സെക്രട്ടറി ശ്രീ. ഷിനിത്ത് കെ. ഭരണ സമിതി അംഗം പി.കെ. അയൂബ് എന്നിവർ പങ്കെടുത്തു.

സ്പെയിനിൽ വെച്ച് നടക്കുന്ന ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ വാട്ടർ പോളോ ടീമിന്റെ പരിശീലകയായ ശ്രീമതി. ബിജി വർഗീസിനു ജില്ലാ സ്പോർട്സ് കൗൺസിൽ യാത്രയപ്പ് നൽകി. സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് നടന്ന പരുപാടി പ്രസിഡന്റ് ശ്രീ. എം മധു ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സംസ്ഥാന സ്പോർട്സ് കൌൺസിൽ അംഗം ശ്രീ. കെ റഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ സെക്രട്ടറി എ.ടി. ഷണ്മുഖൻ, ഭരണ സമിതി അംഗം ശ്രീമതി. കെ.പി. വിജയി, അംഗം ശ്രീ. സുബൈർ ഇളകുളം, എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗം ശ്രീ. എ ഡി ജോൺ സ്വാഗതവും ഭരണ സമിതി അംഗം ശ്രീ. അയൂബ് പി.കെ. നന്ദിയും പറഞ്ഞു.

ഡെപ്യൂറ്റേഷൻ കാലാവധി പൂർത്തീകരിച്ച്‌ മാതൃവകുപ്പിലേക്ക് തിരികെ പോകുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ശ്രീ എ ടി ഷണ്മുഖന് ജില്ലാ സ്പോർട്സ് കൗൺസിൽ യാത്രയപ്പ് നൽകി. 2023 ജൂലൈ 29 നു ജില്ലാ സ്പോർട്സ് കൌൺസിൽ ഹാളിൽ വെച്ച് നടന്ന പരുപാടി പ്രസിഡന്റ് ശ്രീ. എം മധു ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സംസ്ഥാന സ്പോർട്സ് കൌൺസിൽ അംഗം ശ്രീ. കെ റഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ ഭരണ സമിതി അംഗം ശ്രീമതി. കെ.പി. വിജയി, അംഗം ശ്രീ. സുബൈർ ഇളകുളം, ശ്രീമതി ബിജി വർഗീസ് എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗം ശ്രീ. എ ഡി ജോൺ സ്വാഗതവും ഭരണ സമിതി അംഗം ശ്രീ. അയൂബ് പി.കെ. നന്ദിയും പറഞ്ഞു

2022 – 23 വർഷത്തെ ജില്ലാ സ്പോർട്സ് കൗൺസിൽ വാർഷിക ജനറൽ ബോഡി യോഗം നടത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് നടന്ന പൊതുയോഗം പ്രസിഡന്റ് ശ്രീ.എം മധു ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ അധ്യക്ഷത വഹിച്ചു

മിന്നുമണിക്ക് സ്വീകരണം

സ്റ്റേഡിയം ഉദ്ഘാടനത്തിന് മുന്നോടിയായി നഗരത്തിലെ ആവേശത്തിലാഴ്ത്തി വിളംബരജാഥ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച ജാഥ മുനിസിപ്പൽ ഓഫീസ് പരിസരത്ത് സമാപിച്ചു മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു വിളംബരജാഥ കരാട്ടെ തുടങ്ങിയ ആയോധന കലകളും റോളർ സ്കേറ്റിംഗ് മിഴിവേകി പഴയകാല ഫുട്ബോൾ താരങ്ങൾ മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷൻ അംഗങ്ങൾ ജനപ്രതിനിധികൾ പൾസർ വൺ സിറ്റി സ്പോർട്സ് അക്കാദമിയിലെ കായികതാരങ്ങൾ എന്നിവർ വിളംബര ജാഥയിൽ പങ്കെടുത്തു നഗരസഭാ ചെയർമാൻ കൺവീനർ സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം റഫീഖ് എന്നിവർ നേതൃത്വം നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

ആവേശമായി വിളംബര ജാഥ

സ്റ്റേഡിയം ഉദ്ഘാടനത്തിന് മുന്നോടിയായി നഗരത്തിലെ ആവേശത്തിലാഴ്ത്തി വിളംബരജാഥ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച ജാഥ മുനിസിപ്പൽ ഓഫീസ് പരിസരത്ത് സമാപിച്ചു മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു വിളംബരജാഥ കരാട്ടെ തുടങ്ങിയ ആയോധന കലകളും റോളർ സ്കേറ്റിംഗ് മിഴിവേകി പഴയകാല ഫുട്ബോൾ താരങ്ങൾ മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷൻ അംഗങ്ങൾ ജനപ്രതിനിധികൾ പൾസർ വൺ സിറ്റി സ്പോർട്സ് അക്കാദമിയിലെ കായികതാരങ്ങൾ എന്നിവർ വിളംബര ജാഥയിൽ പങ്കെടുത്തു നഗരസഭാ ചെയർമാൻ കൺവീനർ സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം റഫീഖ് എന്നിവർ നേതൃത്വം നൽകി

എം. കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം

വയനാട് ജില്ലയുടെ ചിരകാലഅഭിലാഷമായിരുന്ന ജില്ലാ സ്റ്റേഡിയം യാഥാർഥ്യമായി. എട്ട് ഏക്കറിലായി 18.67 കോടി രൂപ ചെലവിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം. ദേശീയ നിലവാരത്തിലുള്ള മത്സരങ്ങള്‍ നടത്തുന്നതിന് പര്യാപ്തമായ എട്ടു ലൈനുകളുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്ബോള്‍ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വി.ഐ.പി. ലോഞ്ച്, കളിക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള ഓഫീസ് മുറികള്‍, 9400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെള്ള സംഭരണി, 9500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടുനിലകളില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയടങ്ങിയതാണ് സമുച്ചയം. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

വയനാടിന്റെ അഭിമാന താരങ്ങളായ ഒളിമ്പ്യൻ ഗോപിയും മഞ്ജു കുര്യാക്കോസും കൈമാറിയ ദീപശിഖാ സ്റ്റേഡിയത്തിൽ കൊളുത്തി കായികമന്ത്രി വി അബ്ദുറഹ്മാൻ നാടിനു സമർപ്പിച്ചു. വയനാടിനെ പരിച്ഛേദം സാക്ഷിയായി അഗ്നി ആളിക്കത്തുമ്പോൾ കാതടപ്പിക്കുന്ന വെടിക്കെട്ട് ഉയർന്നുവന്നു.ബലൂണുകൾ ആകാശത്ത് വട്ടമിട്ടു. വാദ്യമേളങ്ങൾ ചാരുതയേകി. കായികതാരങ്ങളും ജനസഞ്ചയവും ആഹ്ളാദത്തിൻ  ട്രാക്കിലായി. നാടൊന്നാകെ സ്റ്റേഡിയം ഹൃദയത്തിൽ ചേർത്തുവച്ചു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ മലനാടിന്റെ കായിക കുതിപ്പിനൊപ്പം ചേർന്നു. ഫുട്ബോൾ താരങ്ങളായ സി കെ വിനീതും, സുശാന്ത് മാത്യുവും സഫ്നാദും റഷീദും പങ്കാളികളായി കായിക സ്വപ്നങ്ങൾ വാനോളം ആക്കി സ്റ്റേഡിയം യാഥാർഥ്യമായപ്പോൾ ജില്ലയുടെ കാര്യം ചരിത്രത്തിൽ പുതിയ യുഗം ആയി ഇനി തങ്ങളുടെ നാളുകൾ ആണെന്ന് ട്രാക്ക് നിറഞ്ഞോടി താരങ്ങൾ സാക്ഷ്യപ്പെടുത്തി ഉത്സവാന്തരീക്ഷത്തിൽ ആയിരുന്നു ഉദ്ഘാടനം വിവിധ കലാകായിക പരിപാടികൾ അരങ്ങേറി ജൂഡോ, കളരിപ്പയറ്റ്, വുഷു, നൃത്തശില്പം, ഗാനമേള തുടങ്ങിയ ആസ്വാദക ഹൃദയം നിറച്ചു ഉച്ച മുതലേ സ്റ്റേഡിയത്തിലേക്ക് ആളുകളെത്തി ഫുട്ബോൾ മത്സരം തുടങ്ങുമ്പോൾ സ്റ്റേഡിയം തിങ്ങിനിറഞ്ഞു വയനാടിനെ കായിക കുതിപ്പിന് സാക്ഷിയാകാൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും താരങ്ങളും ആശംസയർപ്പിച്ചു.

വയനാട് ജില്ല രൂപവത്കരിച്ചശേഷം 1982-ല്‍ ആദ്യത്തെ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ കാലത്തുതന്നെ ഗ്രൗണ്ടിന് സ്ഥലം കണ്ടെത്താനുള്ള പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 1987-ല്‍ അന്നത്തെ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റും പൗരപ്രമുഖനുമായ എം.ജെ. വിജയപത്മന്‍ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വകയായി ഗ്രൗണ്ടിനാവശ്യമായ എട്ടേക്കര്‍ ഭൂമി കല്പറ്റ മരവയലില്‍ വിലയ്ക്കുവാങ്ങി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് സൗജന്യമായി നല്‍കുകയായിരുന്നു. 2016-ലെ സര്‍ക്കാരിന്റെ കാലത്ത് എം.എല്‍.എ. ആയിരുന്ന സി.കെ. ശശീന്ദ്രന്റെയും ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെയും ശ്രമഫലമായാണ് സ്റ്റേഡിയം നിര്‍മാണത്തിനാവശ്യമായ ഫണ്ടനുവദിച്ചത്. എം. മധുവിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കാര്യക്ഷമമായ ഇടപെടലുകളാണ് ദേശീയ നിലവാരമുള്ള സ്റ്റേഡിയം യാഥാര്‍ഥ്യമാക്കിയത്.

ജില്ലാതല സിവില് സര്വ്വീസ് കായിക മേള 2020-21

വയനാട് ജില്ലാ സ്പോര്ട്സ് കൗണ്സിലിന്റെ ആഭിമുഖ്യത്തില് 2021 ഒക്ടോബര് രണ്ടാം വാരം ജില്ലയിലെ വിവിധഭാഗങ്ങളിലായി സിവില് സര്വ്വീസ് കായികമേള നടത്തപ്പെടുന്നു.

കായികതാരങ്ങൾക്ക് കിറ്റ് വിതരണം.

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമിയിലെയും, പുൽപ്പള്ളിയിൽ പ്രവർത്തിക്കുന്ന ജില്ലാ ആർച്ചറി അക്കാദമിയിലേയും, സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് കോളേജ് വോളീബോൾ സ്പോർട്സ് അക്കാദമിയിലെയും, സെന്റ് മേരീസ് കോളേജ് ഹയർസെക്കറി സ്കൂൾ വോളിബോൾ സ്പോർട്സ് അക്കാദമിയിലെയും, കായികതാരങ്ങൾക്കായി കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അനുവദിച്ച സ്പോർട്സ് കിറ്റ് 2019 സെപ്റ്റംബർ 21 ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശ്രീ. കെ. റഫീഖ് വിതരണം ചെയ്തു.