- Civil Station,
- Kalpetta , Wayanad
- Ph: 04936 202658, +919778471869
ജീവനക്കാർക്കുള്ള ജില്ലാതല സിവിൽ സർവീസ് കായികമേള സെപ്റ്റംബർ 11 ,12 തിയ്യതികളിലായി സംഘടിപ്പിക്കുന്നു, സർവ്വീസിൽ പ്രവേശിച്ച് 6 മാസം പൂർത്തിയായ സ്ഥിരം ജീവനക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തിയ എൻട്രി ഫോം സെപ്തംബർ 5 നകം ജില്ലാസ്‌പോർട്സ് കൗൺസിൽ ഓഫീസിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04936 202658 .
സ്പെയിനിൽ വെച്ച് നടക്കുന്ന ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ വാട്ടർ പോളോ ടീമിന്റെ പരിശീലകയായ ശ്രീമതി.
ബിജി വർഗീസിനു ജില്ലാ സ്പോർട്സ് കൗൺസിൽ യാത്രയപ്പ് നൽകി. സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് നടന്ന പരുപാടി പ്രസിഡന്റ് ശ്രീ. എം മധു ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സംസ്ഥാന സ്പോർട്സ് കൌൺസിൽ അംഗം ശ്രീ. കെ റഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ സെക്രട്ടറി എ.ടി. ഷണ്മുഖൻ, ഭരണ സമിതി അംഗം ശ്രീമതി. കെ.പി. വിജയി, അംഗം ശ്രീ. സുബൈർ ഇളകുളം, എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗം ശ്രീ. എ ഡി ജോൺ സ്വാഗതവും ഭരണ സമിതി അംഗം ശ്രീ. അയൂബ് പി.കെ. നന്ദിയും പറഞ്ഞു.
ഡെപ്യൂറ്റേഷൻ കാലാവധി പൂർത്തീകരിച്ച് മാതൃവകുപ്പിലേക്ക് തിരികെ പോകുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ശ്രീ എ ടി ഷണ്മുഖന് ജില്ലാ സ്പോർട്സ് കൗൺസിൽ യാത്രയപ്പ് നൽകി. 2023 ജൂലൈ 29 നു ജില്ലാ സ്പോർട്സ് കൌൺസിൽ ഹാളിൽ വെച്ച് നടന്ന പരുപാടി പ്രസിഡന്റ് ശ്രീ. എം മധു ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സംസ്ഥാന സ്പോർട്സ് കൌൺസിൽ അംഗം ശ്രീ. കെ റഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ ഭരണ സമിതി അംഗം ശ്രീമതി. കെ.പി. വിജയി, അംഗം ശ്രീ. സുബൈർ ഇളകുളം, ശ്രീമതി ബിജി വർഗീസ് എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗം ശ്രീ. എ ഡി ജോൺ സ്വാഗതവും ഭരണ സമിതി അംഗം ശ്രീ. അയൂബ് പി.കെ. നന്ദിയും പറഞ്ഞു
2022 – 23 വർഷത്തെ ജില്ലാ സ്പോർട്സ് കൗൺസിൽ വാർഷിക ജനറൽ ബോഡി യോഗം നടത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് നടന്ന പൊതുയോഗം പ്രസിഡന്റ് ശ്രീ.എം മധു ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ. സലിം കടവൻ അധ്യക്ഷത വഹിച്ചു