- Civil Station,
- Kalpetta , Wayanad
- Ph: 04936 202658, +919778471869

സംസ്ഥാന കായിക ദിനം ആചരിച്ചു. കേണൽ ജി വി രാജയുടെ ഓർമ്മദിനമായ ഒക്ടോബർ 13ന് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സംയുക്ത അഭിമുഖ്യത്തിൽ സംസ്ഥാന കായിക ദിനം ആചരിച്ചു. കായിക ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ ടൗണിൽ ഫൺ റൺ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി ചെൽസാസിനി ഐഎഎസ് കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ പി വിശ്വനാഥൻ എന്നിവർ ചേർന്ന് ഫൺ റൺ ഫ്ലാഗ് ഓഫ് ചെയ്തു.


ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ എം ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗങ്ങളായ പീറ്റർ ടിവി, സജീവ് കെ ആർ, ഹരി ടി കെ, സെക്രട്ടറി ടി താലിബ് ,സ്പോർട്സ് കൌൺസിൽ അംഗം എ ഡി ജോൺ എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗം പി കെ അയ്യൂബ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ പി വിജയ് ടീച്ചർ നന്ദിയും പറഞ്ഞു. ജില്ലാ സ്പോർട്സ് അക്കാദമിയിലെ കായിക താരങ്ങൾ, എസ് കെ എം ജെ സ്കൂളിലെ എസ്പിസി വിദ്യാർത്ഥികൾ, മോർണിംഗ് വൈബ് കായിക താരങ്ങൾ, പരിശീലകർ തുടങ്ങിയവർ പങ്കെടുത്തു.

The Wayanad District Sports Council has been formed in 1982.We are giving training in athletics, fencing and archery volleyball from hostels located at Kalpatta, Pulpalli, Sultanbathery.
Wayanad District Sports Council,
Civil Station, Kalpetta North
Wayanad Pin: 673122.
Phone: 04936 202658
Mob : +91 9778471869
email:dscwyd@gmail.com
Copyright © 2019 Wayanad Sports Council. All Rights Reserved. DesignBy