കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ്: സംഘാടക സമിതി രൂപീകരിച്ചു

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തിയതികളിലായി മുണ്ടേരി ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ചെയര്‍മാനും എം.എല്‍.എമാരായ ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി അരുണ്‍ പ പവിത്രന്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി.വിശ്വനാഥന്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.റഫീഖ് എന്നിവര്‍ വൈസ് ചെയര്‍മാനുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം ഫ്രാന്‍സിസ് വര്‍ക്കിങ് ചെയര്‍മാനാവും. രജിസ്‌ട്രേഷന്‍, സ്വീകരണം, പ്രോഗ്രാം, ഫിനാന്‍സ്, പബ്ലിസിറ്റി, മെഡിക്കല്‍, ടെക്‌നിക്കല്‍, ഗതാഗതം, താമസം, ഭക്ഷണം തുടങ്ങി 10 സബ് കമ്മിറ്റികളും രൂപീകരിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് വിവിധ ജില്ലകളില്‍ നിന്നും 14 പുരുഷ, നാല് വനിതാ ടീമുകളിലായി 500 പോരാണ് പങ്കെടുക്കുന്നത്. കല്‍പ്പറ്റ ജില്ലാ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്ന് മുതല്‍ രാത്രി 10 വരെയാണ് മത്സരങ്ങള്‍ നടക്കുക.

സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം ഫ്രാന്‍സിസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ്, സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെ.എ ജിജി, ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.റഫീഖ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.