Wayanad District Stadium Inaguration

എം. കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം

വയനാട് ജില്ലയുടെ ചിരകാലഅഭിലാഷമായിരുന്ന ജില്ലാ സ്റ്റേഡിയം യാഥാർഥ്യമായി. എട്ട് ഏക്കറിലായി 18.67 കോടി രൂപ ചെലവിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം. ദേശീയ നിലവാരത്തിലുള്ള മത്സരങ്ങള്‍ നടത്തുന്നതിന് പര്യാപ്തമായ എട്ടു ലൈനുകളുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്ബോള്‍ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വി.ഐ.പി. ലോഞ്ച്, കളിക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള ഓഫീസ് മുറികള്‍, 9400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെള്ള സംഭരണി, 9500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടുനിലകളില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയടങ്ങിയതാണ് സമുച്ചയം. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

വയനാടിന്റെ അഭിമാന താരങ്ങളായ ഒളിമ്പ്യൻ ഗോപിയും മഞ്ജു കുര്യാക്കോസും കൈമാറിയ ദീപശിഖാ സ്റ്റേഡിയത്തിൽ കൊളുത്തി കായികമന്ത്രി വി അബ്ദുറഹ്മാൻ നാടിനു സമർപ്പിച്ചു. വയനാടിനെ പരിച്ഛേദം സാക്ഷിയായി അഗ്നി ആളിക്കത്തുമ്പോൾ കാതടപ്പിക്കുന്ന വെടിക്കെട്ട് ഉയർന്നുവന്നു.ബലൂണുകൾ ആകാശത്ത് വട്ടമിട്ടു. വാദ്യമേളങ്ങൾ ചാരുതയേകി. കായികതാരങ്ങളും ജനസഞ്ചയവും ആഹ്ളാദത്തിൻ  ട്രാക്കിലായി. നാടൊന്നാകെ സ്റ്റേഡിയം ഹൃദയത്തിൽ ചേർത്തുവച്ചു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ മലനാടിന്റെ കായിക കുതിപ്പിനൊപ്പം ചേർന്നു. ഫുട്ബോൾ താരങ്ങളായ സി കെ വിനീതും, സുശാന്ത് മാത്യുവും സഫ്നാദും റഷീദും പങ്കാളികളായി കായിക സ്വപ്നങ്ങൾ വാനോളം ആക്കി സ്റ്റേഡിയം യാഥാർഥ്യമായപ്പോൾ ജില്ലയുടെ കാര്യം ചരിത്രത്തിൽ പുതിയ യുഗം ആയി ഇനി തങ്ങളുടെ നാളുകൾ ആണെന്ന് ട്രാക്ക് നിറഞ്ഞോടി താരങ്ങൾ സാക്ഷ്യപ്പെടുത്തി ഉത്സവാന്തരീക്ഷത്തിൽ ആയിരുന്നു ഉദ്ഘാടനം വിവിധ കലാകായിക പരിപാടികൾ അരങ്ങേറി ജൂഡോ, കളരിപ്പയറ്റ്, വുഷു, നൃത്തശില്പം, ഗാനമേള തുടങ്ങിയ ആസ്വാദക ഹൃദയം നിറച്ചു ഉച്ച മുതലേ സ്റ്റേഡിയത്തിലേക്ക് ആളുകളെത്തി ഫുട്ബോൾ മത്സരം തുടങ്ങുമ്പോൾ സ്റ്റേഡിയം തിങ്ങിനിറഞ്ഞു വയനാടിനെ കായിക കുതിപ്പിന് സാക്ഷിയാകാൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും താരങ്ങളും ആശംസയർപ്പിച്ചു.

വയനാട് ജില്ല രൂപവത്കരിച്ചശേഷം 1982-ല്‍ ആദ്യത്തെ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ കാലത്തുതന്നെ ഗ്രൗണ്ടിന് സ്ഥലം കണ്ടെത്താനുള്ള പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 1987-ല്‍ അന്നത്തെ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റും പൗരപ്രമുഖനുമായ എം.ജെ. വിജയപത്മന്‍ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വകയായി ഗ്രൗണ്ടിനാവശ്യമായ എട്ടേക്കര്‍ ഭൂമി കല്പറ്റ മരവയലില്‍ വിലയ്ക്കുവാങ്ങി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് സൗജന്യമായി നല്‍കുകയായിരുന്നു. 2016-ലെ സര്‍ക്കാരിന്റെ കാലത്ത് എം.എല്‍.എ. ആയിരുന്ന സി.കെ. ശശീന്ദ്രന്റെയും ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെയും ശ്രമഫലമായാണ് സ്റ്റേഡിയം നിര്‍മാണത്തിനാവശ്യമായ ഫണ്ടനുവദിച്ചത്. എം. മധുവിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കാര്യക്ഷമമായ ഇടപെടലുകളാണ് ദേശീയ നിലവാരമുള്ള സ്റ്റേഡിയം യാഥാര്‍ഥ്യമാക്കിയത്.