കായികതാരങ്ങൾക്ക് കിറ്റ് വിതരണം.
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമിയിലെയും, പുൽപ്പള്ളിയിൽ പ്രവർത്തിക്കുന്ന ജില്ലാ ആർച്ചറി അക്കാദമിയിലേയും, സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് കോളേജ് വോളീബോൾ സ്പോർട്സ് അക്കാദമിയിലെയും, സെന്റ് മേരീസ് കോളേജ് ഹയർസെക്കറി സ്കൂൾ വോളിബോൾ സ്പോർട്സ് അക്കാദമിയിലെയും, കായികതാരങ്ങൾക്കായി കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അനുവദിച്ച സ്പോർട്സ് കിറ്റ് 2019 സെപ്റ്റംബർ 21 ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശ്രീ. കെ. റഫീഖ് വിതരണം ചെയ്തു.